വാതില്‍മാടത്തെ വെള്ളക്കെട്ട്; നടപടി തുടങ്ങി
വാതില്‍മാടം പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റോഡില്‍ കുഴിയെടുത്ത് വെള്ളം പമ്പ് ചെയ്ത് മാറ്റുന്നു.
ഇരിങ്ങാലക്കുട: മാപ്രാണം വാതില്‍മാടം പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭ നടപടി ആരംഭിച്ചു. വെള്ളം മുഴുവന്‍ പമ്പ് ചെയ്ത് വീടുകളിലേക്കുള്ള വെള്ളക്കെട്ട് ഒഴിവാക്കി. ജെസിബി ഉപയോഗിച്ച് റോഡിലൂടെ കുഴിയെടുത്ത് പൈപ്പ് ലൈനിലെ മാലിന്യം പൂര്‍ണമായും നീക്കാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് പൈപ്പിലെ മാലിന്യം നീക്കാനുള്ള നടപടികള്‍ നടക്കുന്നത്. 30 വര്‍ഷം മുമ്പ് പ്രഫ. സാവിത്രി ലക്ഷ്മണന് എംപിയായിരുന്ന സമയത്താണ് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. പിന്നീട് ഇതുവരെ അത് അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനാല്‍ പലയിടത്തും മാലിന്യം വന്ന് അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. പഴയ പൈപ്പുകളില്‍നിന്നും മാലിന്യം നീക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ മാറ്റി പുതിയവ ഇടാനാണ് നഗരസഭാ നീക്കം.

ആനീസ് കൊലപാതകം; സര്‍ക്കാര്‍ നിസംഗതയിലെന്ന് തോമസ് ഉണ്ണിയാടന്
ജവഹര്‍ലാല്‍ നെഹ്റു ജന്മദിനാചരണം, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു