സെന്റ് മേരീസ് ഹയര്‍സെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്കൂളിന്റെ നവീകരിച്ച ഓഫീസിന്റെ വെഞ്ചരിപ്പുകര്‍മം സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച ഓഫീസിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. വെഞ്ചരിപ്പ് കര്‍മം സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടനും ഉദ്ഘാടനം കോര്‍പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരിമ്പനും നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ബൈജു കൂവാപറമ്പില്, കത്ത്രീഡല്‍ ട്രസ്റ്റി പി.ടി. ജോര്‍ജ്, ഫിനാന്‍സ് കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, സ്റ്റാഫ് സെക്രട്ടറി ജിന്സണ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ടെല്‍സന്‍ കോട്ടോളി നന്ദിയും പറഞ്ഞു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍