സിപിഐ ജില്ലാ സമ്മേളനം; ആവേശമായി പതാക, ബാനര്‍, കൊടിമര ജാഥകള്‍
സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളന നഗരിയില്‍ നടന്ന പൊതു സമ്മേളനം ദേശീയ കൗണ്‍സിലംഗം റവന്യൂമന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാടും നഗരവുമുണര്‍ത്തി പതാക, ബാനര്‍, കൊടിമര ജാഥകള്‍ സിപിഐ ജില്ലാ സമ്മേളന നഗറില്‍ എത്തിച്ചേര്‍ന്നു. അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പതാക ജാഥ പുറപ്പെട്ടത്. സിപിഐ സംസ്ഥാന കൗണ്‍സിലംഗം വി.എസ്. സുനില്‍കുമാര്‍ ജാഥാ ക്യാപ്റ്റന്‍ സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ.പി. സന്ദീപിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയില്‍ അണിനിരന്നു. വൈസ് ക്യാപ്റ്റന്‍ സിപിഐ സംസ്ഥാന കൗണ്‍സിലംഗം ഷീന പറയങ്ങാട്ടില്‍, ഡയറക്ടര്‍ ജില്ലാ കൗണ്‍സിലംഗം സി.ആര്. മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പരിയാരം കര്‍ഷക സമര സ്മൃതി കുടീരത്തില്‍ നിന്നും സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ്. ജയ ക്യാപ്റ്റനും എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി വൈസ് ക്യാപ്റ്റനും സിപിഐ മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന് ഡയറക്ടറുമായ ബാനര്‍ജാഥ അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞി വി.വി. രാമന് സ്മൃതി മണ്ഡപത്തില്‍ നിന്നാണ് കൊടിമര ജാഥ പര്യടനം ആരംഭിച്ചത്. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി. പ്രദീപ്കുമാര്‍ ക്യാപ്റ്റനും ജില്ലാ കൗണ്‍സില്‍ അംഗം സജ്ന പര്വ്വീന് വൈസ് ക്യാപ്റ്റനും എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ. അഖിലേഷ്, ഡയറക്ടറുമായ ജാഥ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഷീല വിജയകുമാര്‍ കൊടിമരം കൈമാറി ഉദ്ഘാടനം ചെയ്തു.
വൈകീട്ട് കുട്ടംകുളത്ത് സംഗമിച്ച ജാഥകള്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചിനും ബഹുജന റാലിക്കുമൊപ്പം പൊതുസമ്മേളന നഗരിയിലെത്തി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്. രമേഷ്കുമാര്‍ പതാകയും സംസ്ഥാന കൗണ്‍സിലംഗം കെ.ജി. ശിവാനന്ദന് ബാനറും ജില്ലാ സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ ടി.കെ. സുധീഷ് കൊടിമരവും ഏറ്റുവാങ്ങി. തുടര്‍ന്ന് പൊതുസമ്മേളന നഗരിയില്‍ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി.
സിപിഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: ഇന്ക്വിലാബിന്റെ ഇടിമുഴക്കത്തില് ആയിരങ്ങള്‍ ഒരേ ശബ്ദമായി ഏറ്റുവിളിച്ച മുദ്രാവാക്യങ്ങള്‍ക്കിടെ സിപിഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ ചെങ്കൊടി ഉയര്‍ന്നു. റെഡ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ പതാക, ബാനര്‍, കൊടിമര ജാഥകള്‍ പൊതുസമ്മേളന നരിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ദേശീയ കൗണ്‍സിലംഗം റവന്യൂമന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി.കെ. സുധീഷ് സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.പി. രാജേന്ദ്രന്, ദേശീയ കൗണ്‍സിലംഗങ്ങളായ സത്യന് മൊകേരി, രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യുട്ടീവംഗങ്ങളായ സി.എന്‍. ജയദേവന്, എന്‍. രാജന്, സംസ്ഥാന കൗണ്‍സിലംഗങ്ങളായ വി.എസ്. സുനില്‍കുമാര്‍, വി.എസ്. പ്രിന്‍സ്, ഷീല വിജയകുമാര്‍, കെ.ജി. ശിവാനന്ദന്, കെ.പി. സന്ദീപ്, രാകേഷ് കണിയാംപറമ്പില്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി. ബാലചന്ദ്രന് എംഎല്‍എ, ടി.ആര്. രമേഷ്കുമാര്‍, സംഘാടക സമിതി ഭാരവാഹികളായ എന്‍.കെ. ഉദയപ്രകാശ്, പി. മണി തുടങ്ങിയവര്‍ സംസാരിച്ചു.


വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍