ആനന്ദപുരം റൂറല്‍ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സാവം

ആനന്ദപുരം റൂറല്‍ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സാവം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ആനന്ദപുരം: റൂറല്‍ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സാവം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എസ്. രാജു, പി.സി.ഭരതന്, എം.എന്‍. രമേഷ്, കെ.കെ. ചന്ദ്രശേഖരന്, പോള്‍ പറമ്പി എന്നിവര്‍ പ്രസംഗിച്ചു.