മുഴുവഞ്ചേരി തുരുത്ത്- ചക്കരപ്പാടം പാലം റോഡ് നാടിന് സമര്‍പ്പിച്ചു
പടിയൂര്‍ പഞ്ചായത്തിലെ മുഴുവഞ്ചേരി തുരുത്ത്- ചക്കരപ്പാടം പാലം റോഡ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
പടിയൂര്‍: പടിയൂര്‍ പഞ്ചായത്തിലെ മുഴുവഞ്ചേരി തുരുത്ത്- ചക്കരപ്പാടം പാലം റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എംഎല്‍എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് പടിയൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മുഴുവഞ്ചേരി തുരുത്ത് -ചക്കരപ്പാടം പാലം റോഡ് നിര്‍മ്മിച്ചത്. 266 മീറ്റര്‍ നീളത്തില്‍ എട്ട് മീറ്റര്‍ വീതിയിലാണ് ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുഴുവഞ്ചേരി തുരുത്ത് അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങില്‍ പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമവത്സന്‍, വാര്‍ഡ് മെമ്പര്‍ കെ.വി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ