ഗിഫ്റ്റ് ഓഫ് റീഡിംഗ് പ്രോജക്ടിന്റെ ഭാഗമായി പുസ്തകങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗിഫ്റ്റ് ഓഫ് റീഡിംഗ് എന്ന പ്രോജക്ടിന്റെ ഭാഗമായി കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ഡേവിസ് കോനുപ്പറമ്പില് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗിഫ്റ്റ് ഓഫ് റീഡിംഗ് എന്ന പ്രോജക്ടിന്റെ ഭാഗമായി കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തു. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ഡേവിസ് കോനുപ്പറമ്പില് ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപിന്റെ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട റോട്ടറി ക്ലബ് പ്രസിഡന്റ് പ്രഫ. എം.എ. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ടി.എസ്. ശശികുമാര്‍, റോട്ടറി ക്ലബ് സെക്രട്ടറി അബ്ദുള്‍ ഹക്കീം, ട്രഷറര്‍ ടി.ജി. സച്ചിത്ത്, ഹേമ ചന്ദ്രന്, രഞ്ജി ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആര്.വി. ജിജി സ്വാഗതവും എച്ച്എസ്ടി ലൗജി നന്ദിയും പറഞ്ഞു.