നാലമ്പല ദര്‍ശനം: സ്പെഷ്യല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു
നാലമ്പലദര്‍ശനത്തിനായുള്ള കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ,സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നാലമ്പലദര്‍ശനത്തിനായുള്ള കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട യൂണിറ്റില്‍ നിന്നും രണ്ട് നാലമ്പല സര്‍വ്വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. രാവിലെ ആറിനും 6 30 നും ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ. ഗോപി, ചാലക്കുടി അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.ജെ. സുനില്‍, കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, അമ്പിളി ജയന്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ ജി. എസ്. രാധേഷ് എന്നിവര്‍ പങ്കെടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ