ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 73 ലക്ഷത്തോളം രൂപയുടെ സൈബര്‍ തട്ടിപ്പ് കേസിലെ കമ്മീഷന് ഏജന്റ് റിമാന്‍ഡിലേക്ക്
ഡോഡപ്പ ഗൗഡ.
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് ഏങ്ങണ്ടിയൂര്‍ സ്വദേശിയില്‍ നിന്ന് 73 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ബാംഗ്ളൂര്‍ ബിദരഹള്ളി ഹൊബ്ളി സ്വദേശിയായ ഡോഡപ്പ ഗൗഡയെ (28) തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് ബാംഗ്ളൂരില്‍ നിന്നും പിടികൂടിയത്.
തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ പരാതിക്കാരനെ മോത്തിലാല്‍ ഓസ്വാള്‍ എന്ന ട്രേഡിംഗ് അക്കാദമിയുടെ ആളുകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഈ കമ്പനി മുഖാന്തിരം പഠിച്ച് ട്രേഡിംഗ് നടത്തിയാല്‍ വന്‍ ലാഭം നേടാമെന്ന മെസേജുകള്‍ വാട്സാപ്പ് മുഖാന്തിരം അയച്ചുകൊടുത്ത് ട്രേഡിംഗ് ചെയ്യുന്നതിനായി വെബ് സൈറ്റ് ഫ്ളാറ്റ്ഫോം അയച്ചുകൊടുത്ത് ആയത് പരാതിക്കാരനെകൊണ്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ട്രേഡിംഗ് നടത്തിച്ച് ട്രേഡിംഗ് നടത്തുന്നതിലേക്കായി 2025 ഫെബ്രുവരി മുതല്‍ 2025 ജൂണ്‍ 18 വരെയുള്ള കാലയളവുകളിലായി പരാതിക്കാരന്റെ മുല്ലശേരി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഏങ്ങണ്ടിയൂര്‍ കനറാ ബാങ്ക്, മുല്ലശ്ശേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ അക്കൗണ്ടുകളില്‍ നിന്നുമായി മൊത്തം 73,78,406/രൂപ പ്രതികള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തതായും ഈ തുകയില്‍ നിന്നും ഈ കേസിലെ പ്രതിയായ ഡോഡപ്പയുടെ പേരിലുള്ള ബാംഗ്ലൂര്‍ കുന്നത്തൂര്‍ ബാങ്ക് ഓഫ് ബറോഡ ബാങ്ക് അക്കൗണ്ടിലേക്ക് പല തിയതികളിലായി മൊത്തം 10,80,000/രൂപ അക്കൗണ്ടില്‍ വന്നിട്ടുള്ളതായും ആ അക്കൗണ്ടില്‍ നിന്നും 2025 ജൂണ്‍ 13 ാം തിയതി ആവലാതിക്കാരനില് നിന്നും തട്ടിച്ചെടുത്ത 10,80,000/രൂപ ഉള്‍പ്പടെ 20,00,000/രൂപ ബാംഗ്ലൂരിലെ ബാങ്ക് ഓഫ് ബറോഡ കുന്നത്തൂര്‍ ബ്രാഞ്ചില്‍ നിന്നും ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച് കമ്മീഷന് കൈപ്പറ്റിയിട്ടുള്ളതായി അന്വേഷണത്തില്‍ വെളിവായതിന്റെ അടിസ്ഥാനത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതി 20,000/രൂപ കമ്മീഷന് കൈപ്പറ്റി പ്രതികള്‍ക്ക് കൂടുതല്‍ തട്ടിപ്പിന് സഹായിയായി പ്രവര്‍ത്തിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഡോഡപ്പ ഗൗഡക്ക് ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്യുന്നതിനായി വിവിധ ബാങ്കുകളിലായി ആറോളം അക്കൗണ്ടുകള്‍ ഉള്ളതായും അറിവായിട്ടുള്ളതാണ്. ഇയാള്‍ക്കെതിരെ മഹാരാഷ്ട്രയിലെ ബോറിവാലി പോലീസ് സ്റ്റേഷനില്‍ സമാനരീതിയിലുള്ള ഒരു കേസ് നിലവിലുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ്, സൈബര്‍ എസ്എച്ച്ഒ പി.എസ്. സുജിത്ത്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ രമ്യ കാര്ത്തികേയന്, ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗിരീശന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, നെഷ്റു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ