യുവാവ് ജീവനൊടുക്കിയ സംഭവം, കാമുകിയും സഹോദരനും കാമുകി ഭര്‍ത്താവും അറസ്റ്റില്‍
അഖില, ജീവന്, അനൂപ്.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പിള്ളിയില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് മൂന്നു പേര് അറസ്റ്റില്‍. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില (31), ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ ജീവന് (31), വല്ലച്ചിറ ചെറുശേരി സ്വദേശി ആട്ടേരി വീട്ടില്‍ അനൂപ് (38) എന്നിവരാണ് അറസ്റ്റിലായത്. 2025 ജനുവരി 23ന് കരുവന്നൂര്‍ തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയിലാണ് യൂവാവ് ജീവനൊടുക്കിയത്. മരണപ്പെട്ട യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചിരുന്നു.
ഇതറിഞ്ഞ യുവാവിന്റെ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭര്‍ത്താവായ ജീവനും അഖിലയുടെ സഹോദരന് അനൂപും എന്നയാളും 2025 ജനുവരി 22ന് രാത്രി 8.45 ന് യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടില്‍ കയറി വന്ന് ബഹളം ഉണ്ടാക്കിയതിലും യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും യുവാവിന്റെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങികൊണ്ട് പോയതിലും വിവാഹം മുടക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍മാരായ പി.ആര്. ദിനേശ് കുമാര്‍, സി.എം. ക്ലീറ്റസ്, സതീശന്, എഎസ്ഐ മെഹറുന്നീസ, സിപിഒ മാരായ അര്ജുന്, തെസ്നി ജോസ്, വിനീത്, കിഷോര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ