യുവാവിനെ ആക്രമിച്ച കേസില്‍ ഗുണ്ട അറസ്റ്റില്‍. പ്രതി സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു
തിലേഷ്.
കാട്ടൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച് യുവാവിനെ ആക്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കാട്ടൂര്‍ ഇല്ലിക്കാട് സ്വദേശി കതിരപ്പുള്ളി വീട്ടില്‍ തിലേഷ് (40) നെതിരെ കാപ്പ ചുമത്തപ്പെട്ട് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ 2025 മാര്‍ച്ച് 28 മുതല്‍ ആറുമാസ കാലത്തേക്ക് എല്ലാ ബുധനാഴ്ചയും ഒപ്പ് വയ്ക്കുവാന്‍ ഉത്തരവായിരുന്നു. ഈ കാപ്പ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ദിവസം രാത്രി 11 ന് കാട്ടൂര്‍ എസ്എന്‍ഡിപി അമ്പലത്തിനു സമീപത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് വച്ച് കാറിന്റെ അതിവേഗത ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ ബൈക്ക് യാത്രക്കാരനായ കരാഞ്ചിറ സ്വദേശി തേക്കൂട്ട് വീട്ടില്‍ സിബിന് രാധ (31) യെ തിലേഷ് അസഭ്യം പറഞ്ഞ് ബൈക്കില്‍ വച്ചിരുന്ന ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേല്പിക്കുകയായിരുന്നു.
സംഭവ സമയം തിലേഷ് സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. തിലേഷ് കാട്ടൂര്‍, ഇരിങ്ങാലക്കുട, പഴയന്നൂര്‍, ആലപ്പുഴ രാമങ്കരി പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസുകളിലും ഏഴ് അടിപിടിക്കേസുകളിലും ലഹരി ഉപയോഗിച്ചതിനുള്ള രണ്ട് കേസുകളിലും ഒരു തട്ടിപ്പു കേസിലും അടക്കം പതിമൂന്ന് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, സബ്ബ് ഇന്‍സ്പെക്ടര്‍ ബാബു ജോര്‍ജ്, എഎസ്ഐ കെ.ഡി. മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.ജി. ധനേഷ്, ജോഷി ജോര്‍ജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ