മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് യുപിഐ ട്രാന്‍സ്സാക്ഷന്‍ വഴി പണം തട്ടിപ്പ്; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിജീഷ്.
ഇരിങ്ങാലക്കുട: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് യുപിഐ ട്രാന്‍സ്സാക്ഷന്‍ വഴി 99993 രൂപ തട്ടിയെടുത്ത കേസില്‍ സ്റ്റേഷന് റൗഡിയും നിരവധി മോഷണക്കേസിലെ പ്രതിയുമായ യുവാവ് അറസ്റ്റില്‍. പെരിഞ്ഞനം സ്വദേശി ചെന്നാറ വീട്ടില്‍ വിജീഷ് (34) നെയാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ റിട്ടയേഡ് അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് അതിലുണ്ടായ സിമ്മില്‍ ബന്ധിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്ന് യുപിഐ ട്രാന്‍സ്സാക്ഷന്‍ വഴി പല തവണകളായി 99993 രൂപ തട്ടിയെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് 5.30 മണിയോടെ പരാതിക്കാരന് വീട്ടില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ ഫോണുമായി പോയിരുന്നു. തിരിച്ച് രാത്രി 7.30 മണിയോടെയാണ് എത്തിയത്. വീട്ടിലെത്തിയ ശേഷം ഫോണ്‍ ചാര്‍ജ് ചെയ്യാനായി നേക്കിയപ്പോഴാണ് മൊബൈല്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. മൊബൈല്‍ ഫോണ്‍ കാണാതായപ്പോള്‍ അതിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബാങ്ക് മാനേജരെ വിളിച്ച് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുന്ന് അറിയിക്കുകയായിരുന്നു.
മാനേജര്‍ പിറ്റേദിവസം ബാങ്കില്‍ എത്തിയ ശേഷം പരാതിക്കാരനെ വിളിച്ചാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും യു.പി.ഐ ട്രാന്സാക്ഷന് വഴിയാണ് പണം കൈമാറിയിട്ടുള്ളതെന്നും അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അറിയിച്ചത്. തുടര്‍ന്ന് നല്കിയ പരാതിയില്‍ യുപിഐ ട്രാന്സാക്ഷന് വഴി പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും പ്രതി എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെടുന്നതായി വിവരം ലഭിച്ചതനുസരിച്ച് ദേശീയ പാതയില്‍ കൊരട്ടി പൊങ്ങത്ത് വച്ച് ബസുകള്‍ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
വിജീഷ് അന്തിക്കാട്, മതിലകം, കൊടുങ്ങല്ലൂര്‍, വാടാനപ്പിള്ളി, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്, ചാവക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി രണ്ട് കവര്‍ച്ചക്കേസിലും പന്ത്രണ്ട് മേഷണക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം പതിനഞ്ച് ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്സ്െക്ടര് എം.എസ്. ഷാജന്, എസ്ഐമാരായ സഹദ്, മുഹമ്മദ് റാഷി, എഎസ്ഐ പ്രകാശന്, എസ്സിപിഒ വിജോഷ്, സിപിഒ പബീബ്, മുളികൃഷ്ണ എന്നിവര്‍ കൊരട്ടി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അമൃതരംഗന്, എസ്ഐ മാരായ ജോയ്, റെജിമോന് സിപിഒമാരായ ശ്രീനാഥ്, ഫൈസല്‍, ശ്രീജിത്ത് എന്നിവരുടെ സഹായത്തോടെ കൊരട്ടി പൊങ്ങത്ത് നിന്നാണ് പ്രതിയെപിടികൂടിയത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍