വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഊട്ടു തിരുനാള്‍ ഇന്ന്

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നേര്‍ച്ച ഊട്ടു തിരുനാളിന്റെ ഭാഗമായുള്ള പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ അരിഞ്ഞ് വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ വികാരി ഫാ. സിന്റോ ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.
വല്ലക്കുന്ന്: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നേര്‍ച്ച ഊട്ട് രാവിലെ 7 30 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുമണി വരെനടക്കും. 10 30 നുള്ള ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷിബു കള്ളാപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ അടിമ വെക്കലിനും, കുഞ്ഞുങ്ങളുടെ ചോറൂണിനും, അമ്മ തൊട്ടിലില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിനും, കുട്ടികള്‍ക്ക് അല്‍ഫോന്‍സാമ്മയ്ക്ക് റോസാപ്പൂ നല്‍കുന്നതിനും, പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഊട്ടു തിരുനാളിന്റെ ഭാഗമായുള്ള പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ അരിഞ്ഞ് വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ വികാരി ഫാ. സിന്റോ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൈക്കാരന്മാരും തിരുനാള്‍ കമ്മിറ്റിയുടെ കണ്‍വീനര്‍മാരുമായ കോക്കാട്ട് ലോനപ്പന് ആന്റു, ബേബി അഗസ്റ്റിന്, നെടുംപറമ്പില്‍ കൊച്ചപ്പന് ഡേവിസ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ കെ.ജെ. ജോണ്സണ് കോക്കാട്ട്, മേജോ ജോണ്സണ് തൊടുപറമ്പില്‍, കോക്കാട്ട് ജേക്കബ് ജോബി, നിതിന്‍ ലോറന്‍സ് തണ്ട്യേയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.