ക്രൈസ്റ്റ് കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെയും ഗവേഷക വിദ്യാര്‍ഥികളുടെയും ബിരുദദാന ചടങ്ങ്
ക്രൈസ്റ്റ് കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെയും ഗവേഷക വിദ്യാര്‍ഥികളുടെയും ബിരുദദാന ചടങ്ങ് കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെയും ഗവേഷക വിദ്യാര്‍ഥികളുടെയും ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2023- 25 കാലയളവില്‍ പിജി പഠനം പൂര്‍ത്തിയാക്കിയ 210 വിദ്യാര്‍ഥികളുടെയും 2024- 25 വര്‍ഷത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ 12 ഗവേഷക വിദ്യാര്‍ഥികളുടെയും ബിരുദദാന ചടങ്ങാണ് സംഘടിപ്പിച്ചത്. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് ബിരുദ ദാനം നിര്‍വഹിച്ചു.
സിഎംഐ ദേവമാതാ പ്രൊവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ റവ.ഡോ സന്തോഷ് മുണ്ടന്മാണി അനുഗ്രഹപ്രഭാഷണം നടത്തി. എക്സാമിനേഷന് കണ്ട്രോളര് ഡോ. ടോം ചെറിയാന് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പാള്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ്, സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം ഡയറക്ടര്‍ ഫാ. ഡോ. വില്‍സണ്‍ തറയില്‍, ജനറല്‍ കണ്‍വീനര്‍ ഡോ. കെ.ജെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ