മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന് മൂന്നു കോടി ഇരുപത്തഞ്ച് ലക്ഷം രൂപയുടെ ബജറ്റ്

മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ 2025- 26 ലെ ബജറ്റ് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: സൗജന്യമായി വീടുവച്ചുനല്കല്, വിദ്യാര്‍ഥികളുടെ പഠനച്ചെലവ് പൂര്‍ണമായും ഏറ്റെടുക്കല്‍, വാര്‍ദ്ധക്യകാല പെന്ഷന് തുടങ്ങി സാമൂഹ്യ- സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം തുക വകയിരുത്തി മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ 2025- 26 ലെ ബജറ്റ് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. മൂന്നു കോടി ഇരുപത്തേഴ് ലക്ഷത്തി എണ്‍പത്തിമൂവായിരത്തി അഞ്ഞൂറ്റിഎഴുപത്തൊന്ന് രൂപ വരവും മൂന്നു കോടി ഇരുപത്തേഴ് ലക്ഷത്തി എഴുപത്തെണ്ണായിരത്തി അഞ്ഞൂറ്റി ഇരപത്തിരണ്ടു രൂപ ചെലവും അയ്യായിരത്തി നാല്പത്തെട്ട് രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വാര്‍ഷിക പൊതുയോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. സംഗമേശ്വര ഹാളില്‍ നടന്ന യോഗത്തില്‍ താലൂക്ക് യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. നൂറ്റിനാല്പത്തഞ്ച് കരയോഗങ്ങളെ പ്രതിനിധീകരിച്ച് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. യൂണിയന് കമ്മിറ്റി അംഗങ്ങളായ ആര്. ബാലകൃഷ്ണന്, സുനില്‍ കെ. മേനോന്, നന്ദന് പറമ്പത്ത്, സി. വിജയന്, പി.ആര്. അജിത്കുമാര്‍, എ.ജി. മണികണ്ഠന്, ബിന്ദു ജി. മേനോന്, കെ. രാജഗോപാലന്‍, കെ. രവീന്ദ്രന്, എന്‍. ഗോവിന്ദന്‍കുട്ടി, എന്‍.എസ്.എസ്. ഇന്‍സ്പെക്ടര്‍ ബി. രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.