നീഡ്സിന്റെ വിദ്യാദീപം പദ്ധതിയ്ക്ക് തുടക്കമായി
നീഡ്സിന്റെ വിദ്യാദീപം പദ്ധതി മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് നീഡ്സ് പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടന് പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളായ ആദിദേവ്, ആദ്യ എന്നിവര്‍ ചേര്‍ന്നു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നീഡ്സ് വിദ്യാദീപം പദ്ധതി ആരംഭിച്ചു. വിദ്യാദീപത്തിന്റെ ഉദ്ഘാടനം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് നീഡ്സ് പ്രസിഡന്റ് തോമസ് ഉണ്ണിയാടന് നിര്‍വ്വഹിച്ചു. ഗുരുതര രോഗ ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്ച്ചയായിപഠന സഹായം നല്കുന്ന സാന്ത്വന പദ്ധതിയാണ് വിദ്യാദീപം. എല്ലാ മാസവും നിര്‍ദ്ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന നീഡ്സിന്റെ കരുണയുംകരുതലും പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വിദ്യാദീപം പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തെ സാമ്പത്തിക സഹായം നല്‍കിക്കൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. ചടങ്ങില്‍ നീഡ്സ് വൈസ് പ്രസിഡന്റ് പ്രഫ. ആര്.ജയറാം അധ്യക്ഷത വഹിച്ചു. നീഡ്സ് ഭാരവാഹികളായ ഗുലാം മുഹമ്മദ് മാസ്റ്റര്‍, ആശാലത ടീച്ചര്‍, എം.എന്‍. തമ്പാന് മാസ്റ്റര്‍, മുഹമ്മദാലി കറുകത്തല, അഡ്വ. ബോസ് കുമാര്‍, ഷൗക്കത്ത്, പി.ആര്. സ്റ്റാന്‍ലി, പി.ടി. ജോര്‍ജ്ജ്, ഇ.പി. സഹദേവന്, ഷെയ്ക്ക് ദാവൂദ്, എന്‍.സി. വാസു, ഡോ. എന്‍.വി. കൃഷ്ണന്, ഉണ്ണികൃഷ്ണന്, തോമസ് കരുമാലിയ്ക്കല്, പി.കെ. ജോണ്സന്, റിനാസ് താണിക്കപ്പറസില് എന്നിവര്‍ പ്രസംഗിച്ചു

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ