എബിവിപി മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു
സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് എബിവിപി നടത്തിയ പ്രതിഷേധ മാര്‍ച്ച്.
ഇരിങ്ങാലക്കുട: സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കുക, കേരളത്തിലെ ഗവ. കോളജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരേ നിയമിക്കുക, സര്‍വകലാശാല ഭരണത്തില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് എബിവിപി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സങ്കടിപ്പിച്ചു.

ആല്‍ത്തറയ്ക്ക് സമീപം പോലീസ് മാര്‍ച്ച് തടഞ്ഞു. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്. അശ്വതി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എബിവിപി തൃശൂര്‍ ജില്ല സെക്രട്ടറി കെ.എസ്. യദുകൃഷ്ണന്, സംസ്ഥാന സമിതി അംഗം വിഘ്നേശ്, ജില്ലാ സമിതി അംഗങ്ങളായ എം.ബി. അരുണ്‍, സിദ്ധാര്‍ഥ്, അമല്‍, ആനയ് കൃഷ്ണ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.


കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ