വയോധികയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസില്‍ കോടതി നടപടികളില്‍ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന പ്രതിയെ ഹൈദരാബാദ് എയര്‍പ്പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു

സംഗീത്.
കാട്ടൂര്‍: വയോധികയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസില്‍ കോടതി നടപടികളില്‍ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന പ്രതിയെ ഹൈദരാബാദ് എയര്‍പ്പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി വലൂപ്പറമ്പില്‍ വീട്ടില്‍ സംഗീത് (29 ) നെയാണ് അറസ്റ്റ് ചെയ്തത്. കോടതി നടപടികളില്‍ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാര്‍ ഐപിഎസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ എടതിരിഞ്ഞിയില്വെച്ച് 2018 ഒക്ടോബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി പരാതിക്കാരിയോടുള്ള മുന്‍വൈരാഗ്യത്താല്‍ എടതിരിഞ്ഞിയിലേക്കുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറയുകയും ആക്രമിച്ച് മാനഹാനിവരുത്തുകയും തടയാന്‍ ചെന്ന പരാതിക്കാരിയുടെ ഭര്‍ത്താവിനെ തള്ളിതാഴെയിട്ട് പരിക്കേല്പിച്ചും വരാന്തയില്‍ ഇരുന്നിരുന്ന സൈക്കിള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞും വീടിന്റെ വരാന്തയിലെ ജനല്‍ ചില്ലുകള്‍ വടികൊണ്ടു അടിച്ചു തകര്‍ത്തും വീട്ടു പറമ്പിലെ വേലി പൊളിച്ചും 7000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞ് വരവെ ജാമ്യത്തിലറങ്ങിയാണ് ഒളിവില്‍ പോയത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, എഎസ്ഐ അസീസ്, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.