സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ലീഡേഴ്സ് മീറ്റ് നടന്നു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്കൗട്ട് ഗൈഡ് ലീഡേഴ്സിന്റെ ഏകദിന പരിശീലനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്കൗട്ട് ഗൈഡ് ലീഡേഴ്സിന്റെ ഏകദിന പരിശീലനം ഡിസ്ട്രിക്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മീഷണര്‍ (ഗൈഡ്) ഐഷാബി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 123 കുട്ടികള്‍ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി ഡോമിനിക്ക് പറേക്കാട്ട്, ഡിസ്റ്റിക് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍(ജി) കെ.കെ. ജോയ്സി, ഇരിങ്ങാലക്കുട ലോക്കല്‍ അസോസിയേഷന് പ്രസിഡന്റ് കുര്യന് ജോസഫ്, ഗവ. മോഡല്‍ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ മുരളി, ഡിസ്ട്രിക്റ്റ് ട്രെയിനിംഗ് കമ്മീഷണര്‍ (സ്കൗട്ട്) പി.ജി. കൃഷ്ണനുണ്ണി, ജില്ല ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കെ.ഡി. ജയപ്രകാശന്‍, ജില്ലാ റോവര്‍ വിഭാഗം കമ്മീഷണര്‍ വി.ബി. പ്രസാദ്, ജില്ല ട്രഷറര്‍ എ.ബി. ബെനക്്സ്, സ്കൗട്ട് മാസ്റ്റര്‍ രാജേഷ്, ജില്ലാ ജോയിന്‍ സെക്രട്ടറി ബിന്‍സി തോമസ് തുടങഘ്ങിയവര് സംസാരിച്ചു.
