കല്ലേറ്റുംകര പള്ളിയില്‍ ഉണ്ണീശോയുടെ ഊട്ടു തിരുനാള്‍ 15 ന്
കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഉണ്ണിശോയുടെ ഊട്ടു തിരുന്നാളിന്റെ കൊടിയേറ്റം മുന്‍ വികാരി ഫാ. ആന്റോ തച്ചില്‍ നിര്‍വഹിക്കുന്നു.
കല്ലേറ്റുംകര: ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഉണ്ണിശോയുടെ ഊട്ടു തിരുന്നാള്‍ 15 ന് ആഘോഷിക്കും. തിരുനാള്‍ കൊടിയേറ്റം മുന്‍ വികാരി ഫാ. ആന്റോ തച്ചില്‍ നിര്‍വഹിച്ചു. 15 ന് രാവിലെ ആറുമണിക്ക് ദിവ്യബലി, രൂപം നേര്‍ച്ച പന്തലിലേക്ക് എടുത്തുവെക്കല്‍ എന്നിവ നടക്കും. 7. 30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ലിജോ കരുത്തി മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ. ഫ്രീജോ പാറക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം വെഞ്ചിരിപ്പ്, നേര്‍ച്ചയൂട്ട് എന്നിവ നടക്കും. വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ലിന്‍സോ പൗലോസ് മൂര്‍ക്കനാട്ടുകാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ബേബി വിതയത്തില്‍, ജോസഫ് കണ്ണംകുന്നി, കൈക്കാരന്മാരായ ജോസ് മാത്യു കുഴിവേലി, ജോബി തണ്ടിയെക്കല്‍, ജോസ് ചെമ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടക്കുന്നു.

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്