അറുപത് ശതമാനം റോഡുകളും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ്

ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മാപ്രാണം- നന്തിക്കര റോഡിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു തുറന്നു നല്കുന്നു.
ഇരിങ്ങാലക്കുട: സംസ്ഥാനത്ത് പശ്ചാത്തല മേഖലയില്‍ വലിയ കുതിപ്പാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മാപ്രാണം- നന്തിക്കര റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള അറുപത് ശതമാനം റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് മാറ്റുവാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന് എംഎല്‍എ മുഖ്യാതിഥിയായി.
മാപ്രാണം ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട- പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് 16.63 കോടി രൂപ ചെലവഴിച്ച് നബാര്‍ഡ് ട്രാഞ്ചേ 28 ല്‍ ഉള്‍പ്പെടുത്തിയാണ് പുനരുദ്ധാരണം പൂര്‍ത്തീകരിച്ചത്. മാപ്രാണം മുതല്‍ നന്തിക്കര വരെയുള്ള 5.50 മീറ്റര്‍ വീതി ഉണ്ടായിരുന്ന റോഡ് ഏഴു മീറ്റര്‍ മുതല്‍ ഒമ്പത് മീറ്റര്‍ വരെ വീതി കൂട്ടുകയും ആവശ്യമായ സ്ഥലങ്ങളില്‍ ഉയര്‍ത്തിയുമാണ് അത്യാധുനിക രീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പുനര്‍നിര്‍മിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, തൃശൂര്‍ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. രാകേഷ്, ഇരിങ്ങാലക്കുട നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി. റാബിയ എന്നിവര്‍ പങ്കെടുത്തു.