ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി ആഘോഷം
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കുന്നു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമീപം.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സേവനമിത്ര അവാര്‍ഡ് തോംസണ്‍ ഗ്രൂപ്പ് ചെയര്മാന് പി.ടി. തോമസ്, കര്‍മ്മ സുരക്ഷാ അവാര്‍ഡ് ഫയര്‍ഫ്ലൈ എന്റര്‍പ്രൈസ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോബി ജോസഫ്, മിജീഷ്, മികച്ച എജുക്കേഷന്‍ പ്രൊവൈഡര്‍ എജുലോഡ് എജുക്കേഷന്‍ പ്രൊവൈഡറിന് എന്നിവര്‍ക്കു സമ്മാനിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ.ഓസ്റ്റിന്‍ പാറക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍, കെ.സി.വൈ.എം രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, കത്തീഡ്രല്‍ കെസിവൈഎം ആനിമേറ്റര്‍ ജോസ് മാമ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത്, കെസിവൈഎം പ്രസിഡന്റ് ഗോഡ്സണ്‍ റോയ്, ജനറല്‍ കണ്‍വീനര്‍ യേശുദാസ് ജെ. മാമ്പിള്ളി, കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്റ് കെ.ബി. അജയ് എന്നിവര്‍ സംസാരിച്ചു. കെസിവൈഎം നടത്തിയ അഖില കേരള ഡാന്‍സ് മല്‍സരത്തില്‍ എസ്.ഡി സ്കോഡ് ഒന്നാം സ്ഥാനവും ഫെന്റാസിയ സ്കോഡ് രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളജ് മൂന്നാം സ്ഥാനവും നേടി.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍