കാപ്പ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ജിന്റോ ജോണി അറസ്റ്റില്‍

ജിന്റോ ജോണി.
ആളൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ പൊന്മിനിശ്ശേരി വീട്ടില്‍ ജിന്റോപി എന്നു വിളിക്കുന്ന ജിന്റോ ജോണി (40) യെ അറസ്റ്റ് ചെയ്തു. ആറു മാസക്കാലത്തേക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ ഇരിങ്ങാലക്കുട സബ്ബ് കോടതിയില്‍ കേസിന്റെ വിചാരണക്കായി ഹാജരായി തിരികെ പോകുന്നതിന് മാത്രമായി 18 ന് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് അനുമതി വാങ്ങിയിരുന്നു. ഇതു പ്രകാരം ജില്ലയില്‍ പ്രവേശിച്ച് കോടതിയില്‍ ഹാജരാകാതെ ആളൂരുള്ള സുഹൃത്തിന്റെ വീട്ടില്‍ മദ്യപിച്ചിരിക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജിന്റോയെ അറസ്റ്റ് ചെയ്തത്. ജിന്റോ ജോണി രണ്ട് കവര്‍ച്ചക്കേസിലും, നാല് വധശ്രമക്കേസിലും, വീടികയറി ആക്രമണം നടത്തിയ ഒരു കേസിലും അടക്കം ഏഴ് ക്രമിനല്‍ കേസിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്.ഐ. കെ.പി ജോര്‍ജ്, ജി.എസ്.ഐ മാരായ സുമേഷ്, ജയകുമാര്‍, ജി.എസ്.സി.പി.ഒ സുനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.