രാഹുലിന്റ മെഗാ വോട്ട് അധികാര്‍ യാത്രക്ക് കേരള കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

സംശുദ്ധമായ തിരഞ്ഞെടുപ്പ് പ്രകിയ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തിന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയില്‍ നടത്തിയ ഐക്യദാര്‍ഢ്യ കൂട്ടായ്മ ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ ആരംഭിക്കുന്ന വോട്ടവകാശയാത്രക്കും പോരാട്ടങ്ങള്‍ക്കു കേരള കോണ്‍ഗ്രസ് അഭിവാദ്യവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ജനാധിപത്യ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുനടത്തുന്ന യാത്രയുടെ മുഖ്യ ഉദ്ദേശം സംശുദ്ധമായ തിരഞ്ഞെടുപ്പെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് പറഞ്ഞു. കേരള കോണ്‍ഗസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ നടത്തിയ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മിനിമോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, പി.ടി. ജോര്‍ജ്ജ്, ജോസ് ചെമ്പകശ്ശേരി, മാഗി വിന്‍സന്റ്, ശങ്കര്‍ പഴയാറ്റില്‍, ഫെനി എബിന്, ഷൈനി ജോജോ, ടോം ജോസ്, ലാസര്‍ കോച്ചേരി, ലിംസി ഡാര്വിന്, ജോസ് തട്ടില്‍, യോഹന്നാന് കോമ്പാറക്കാരന്‍, മോഹനന് ചാക്കേരി, ജോസ് പാറേക്കാടന്‍, തോമസ് തുളുവത്ത്, എബിന് വെള്ളാനിക്കാരന്‍, എം.എസ്. ശ്രീധരന് പോള്‍ ഇല്ലിയ്ക്കല്‍, തോമസ് ഇല്ലിയ്ക്കല്‍, സി. ജോയിന്‍ ജോസഫ്, സിന്റോ മാത്യു, കെ.പി. തോമസ്, സ്റ്റീഫന്‍, റോഷന്‍ലാല്‍ കളവംകണ്ടത്ത്, മോഹനന് എടക്കുളം, ജയന് പനോക്കില്‍, സുരേഷ് പാറപ്പുറത്ത്, എം.പി. ഡേവിസ്, ഷക്കീര്‍ മങ്കാട്ടില്‍, അനൂപ് രാജ്, ആന്റോ ചാഴൂര്‍ അഷ്ക്കര്‍ മങ്കാട്ടില്‍, അനില്‍ ചന്ദ്രന് കുഞ്ഞിലിക്കാട്ടില്‍, ലില്ലി തോമസ്, വത്സ ആന്റു, മേരീ മത്തായി, ബീന വാവച്ചന്, മണ്ഡലം പ്രസിഡന്റുമാരായ ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ് ഊക്കന്‍, എന്‍.ഡി. പോള്‍ നെരേപ്പറമ്പില്‍, ജോമോന് ജോണ്സന്, വിനോദ് ചേലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.