എന്‍എസ്എസ് താലൂക്ക് യൂണിയന് പൂക്കളമത്സരം: കാടുകുറ്റി കരയോഗം ജേതാക്കള്‍
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൂക്കളമത്സരം താലൂക്ക് യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൂക്കളമത്സരത്തില് കൊരട്ടി മേഖലയിലെ കാടുകുറ്റി കരയോഗം ജേതാക്കളായി. കോടാലി മേഖലയിലെ കുറ്റിച്ചിറ കരയോഗത്തിനാണ് രണ്ടാം സ്ഥാനം. കുഴൂര്‍ മേഖലയിലെ ഐരാണിക്കുളം കരയോഗം മൂന്നാമതെത്തി. താലൂക്ക് യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, യൂണിയന് കമ്മിറ്റി അംഗം നന്ദന് പറമ്പത്ത്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആര്. ബാലകൃഷ്ണന്, യൂണിയന് കമ്മിറ്റി അംഗങ്ങളായ സുനില്‍ കെ. മേനോന്, എ.ജി. മണികണ്ഠന്, സി. വിജയന്, പി. ആര്. അജിത്കുമാര്‍, എന്‍. ഗോവിന്ദന്‍കുട്ടി, രവി കണ്ണൂര്‍, കെ. രാജഗോപാലന്‍, പ്രതിനിധി സഭാംഗങ്ങളായ സി.ബി. രാജന്, എസ്.ഹരീഷ്കുമാര്‍, കെ.ആര്. മോഹനന്, കെ. ബി ശ്രീധരന്, യൂണിയന് ഇലക്ട്രറല്‍ റോള്‍ മെമ്പര്‍ എം. ശ്രീകുമാര്‍, വനിതാ യൂണിയന് വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ് അംഗങ്ങളായ സ്മിത ജയകുമാര്‍, ശ്രീദേവി മേനോന്, രമ ശിവന്, മായ നന്ദകുമാര്‍, യൂണിയന് ഇന്‍സ്പെക്ടര്‍ ബി. രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു