സിപിഐ താണിശേരി- കിഴുത്താണി മേഖല കുടുംബസംഗമം സംഘടിപ്പിച്ചു

സിപിഐ താണിശേരി- കിഴുത്താണി മേഖല കുടുംബസംഗമം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സിപിഐ താണിശേരി- കിഴുത്താണി മേഖല കുടുംബസംഗമം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളേയും വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരേയും ആദരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഐ കാറളം ലോക്കല്‍ സെക്രട്ടറി എം. സുധീര്‍ദാസ് സ്വാഗതം പറഞ്ഞു. സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ടി.കെ. സുധീഷ്, എന്‍.കെ. ഉദയപ്രകാശ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബൈജു, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ അംബിക സുഭാഷ് നന്ദി പറഞ്ഞു.