ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പഠനമുറി പദ്ധതിയുടെ ഗുണഭോക്താക്കളുടെ സംഗമം നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് നടപ്പിലാക്കി വരുന്ന പഠനമുറിയുടെ പണി പൂര്‍ത്തീകരിച്ച പഠനമുറിയുടെ താക്കോല്‍ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് നടപ്പിലാക്കി വരുന്ന പഠനമുറി പദ്ധതിയുടെ ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് വഴി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗുണഭോക്താക്കള്‍ക്കായി 3,95,50,000 രൂപ ചെലവഴിച്ചീട്ടുണ്ട്. പണി പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ദാനവും ആദ്യം പണി പൂര്‍ത്തീകരിച്ച കാട്ടൂര്‍ സ്വദേശിനി ദീപ മണികണ്ഠന് ഉപഹാരവും നല്കി. വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ് ബ്ലോക്ക് മെമ്പര്‍മാരായ റീന ഫ്രാന്‍സിസ്, മിനി വരിക്കാശേരി, അമിത മനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍, പട്ടികജാതി വികസന ഓഫീസര്‍ പി.യു. ചൈത്ര എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ