ഗുണ്ടാതലവന്റെ ഭാര്യയുടെ കൊലപാതകം: ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് കണ്ട് മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു
കൊല്ലപ്പെട്ട ലക്ഷ്മി.
ഇരിങ്ങാലക്കുട: ഗുണ്ടാതലവന്റെ ഭാര്യയായ കാട്ടൂര്‍ നന്തിപുലം പാടത്ത് നന്ദാനത്ത്പറമ്പില് ഹരീഷിന്റെ ഭാര്യ ലക്ഷ്മിയെ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പ്രതികളെ തെളിവില്ലെന്നു കണ്ടേ കോടതി വെറുതെ വിട്ടു. കേസിലെ അഞ്ച് മുതല്‍ ഏഴ് കൂടിയ പ്രതികളായ പൊഞ്ഞനം പള്ളിച്ചാടത്ത് വീട്ടില്‍ ശ്രീവത്സന്‍, താണിശേരി കുമ്മക്കണ്ടത്ത് വീട്ടില്‍ ഷാനവാസ്, വടക്കുഞ്ചേരി ആലുങ്കല്‍ വീട്ടില്‍ ഗിരീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എന്‍. വിനോദ് കുമാര്‍ വെറുതെവിട്ട് ഉത്തര വായത്.
പ്രതികള്‍ക്ക് ലക്ഷ്മിയുടെ ഭര്‍ത്താവായ ഹരീഷിനോടുള്ള വിരോധത്താല്‍ ഹരീഷിനെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി 2021 മാര്‍ച്ച് 14 ന് ലക്ഷ്മിയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി ലക്ഷ്മിയെ തോട്ട എറിഞ്ഞ് വീഴ്ത്തിയും വാളുകൊണ്ട് വെട്ടിയും, കത്തികൊണ്ട് കുത്തിയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ ഗൂഡാലോചന നടത്തി കൊല ചെയ്യുന്നതിനുവേണ്ട ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് ഈ പ്രതികള്‍ക്കെതിരെയുള്ള ആരോപണം.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോണ്‍ രേഖകളും, സിസിടിവി ഫുട്ടേജുകളും പ്രോസിക്യൂഷന് ഹാജരാക്കി. എന്നാല്‍ ഗൂഡാലോചന നടത്തിയതിനും കൊലപാതകത്തിന് ഒത്താശ ചെയ്തതിനും തെളിവില്ല എന്ന് കണ്ടാണ് കോടതി പ്രതികളെ വെറുതെവിട്ടത്. മരണപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗുണ്ടാ നിയമപ്രകാരം ഒന്നില്‍ കൂടുതല്‍ തവണ കരുതല്‍ തടങ്കല്‍ അനുഭവിച്ചിട്ടുള്ള ആളുമാണ്.
വിചാരണമദ്ധ്യേ പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 59 സാക്ഷികളെ വിസ്മരിക്കുകയും 176 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്ത് നിന്ന് രണ്ട് സാക്ഷികളെ വിസ്മരിക്കുകയും അത് കൂടാതെ കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രഹസ്യ മൊഴി രേഖപ്പെടുത്തിയ കൊടുങ്ങല്ലൂര്‍ മജിസ്ട്രേറ്റിനെയും സാക്ഷിയായി വിസ്തരിക്കുകയും രേഖകള്‍ ഹാജരാക്കുകയും ചെയ്തു. അഞ്ച് മുതല്‍ ഏഴ് കൂടിയ പ്രതികള്‍ക്കുവേണ്ടി അഡ്വ. പി.വി. ഗോപകുമാര്‍ മാമ്പുഴ, അഡ്വ. വി.എസ്. ലിയോ, അഡ്വ. എ. പയസ് ജോസഫ്, അഡ്വ. പോള്‍ പോള്‍സണ്‍ എന്നിവര്‍ ഹാജരായി.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ