പി.എം. സ്വനിധി ലോക് കല്യാണ്‍ മേള ഇരിങ്ങാലക്കുടയില്‍: ചെറുകിട സംരംഭകര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം
ചെറുകിട നഗര സംരംഭകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പി.എം. സ്വനിധി പദ്ധതിയുടെ കീഴിലുള്ള ലോക് കല്യാണ്‍ മേള നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ചെറുകിട നഗര സംരംഭകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി പി.എം. സ്വനിധി പദ്ധതിയുടെ കീഴിലുള്ള ലോക് കല്യാണ്‍ മേള സംഘടിപ്പിച്ചു. നഗരസഭയുടെ ദേശീയ നഗര ഉപജീവന ദൗത്യം ടീമിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയിലെ ഗുണഭോക്താക്കള്‍ക്കായി വ്യാപാര ഭവന് ഹാളില്‍ നടത്തിയ പരിപാടി ഭക്ഷ്യോത്പാദന, വിതരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണഭോക്താക്കള്‍ക്കായി വൃത്തിയും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തില്‍ പ്രത്യേക പരിശീലനവും മേളയില്‍ നടന്നു.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പരിശീലനം ഒരുക്കിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മേള ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ബൈജു കുട്ടിക്കാടന്‍ അധ്യക്ഷത വഹിച്ചു. ഭക്ഷ്യമേഖലയിലെ 120 ഗുണഭോക്താക്കള്‍ക്കായാണ് എഫ്എസ്എസ്എഐ പരിശീലനം നല്‍കിയത്. രണ്ട് ബാച്ചുകളായി നടത്തിയ പരിശീലനത്തില്‍, സംരംഭകര്‍ പാലിക്കേണ്ട ശുചിത്വ നിയമങ്ങള്‍, ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യല്‍, ആരോഗ്യകരമായ വില്‍പ്പന രീതികള്‍ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകള്‍ നല്കി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരായ പുഷ്പവതി, ഷൈലജ ബാലന്, കൗണ്‍സിലര്‍ ആല്‍ഫോണ്‍സ തോമസ്, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ രാജി എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍