സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: സിമിഷ് സാഹു
മണപ്പുറം ഫൗണ്ടേഷന് സാമൂഹിക പ്രതിബദ്ധത വിഭാഗത്തിന്റെ സൗജന്യ ചികിത്സ ധനസഹായ പദ്ധതിയുടെ ഭാഗമായുള്ള ചെക്ക് വിതരണ ചടങ്ങ് മുകുന്ദപുരം തഹസില്‍ദാര്‍ സിമിഷ് സാഹു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് മുകുന്ദപുരം തഹസില്‍ദാര്‍ സിമിഷ് സാഹു പറഞ്ഞു. മണപ്പുറം ഫൗണ്ടേഷന് സാമൂഹിക പ്രതിബദ്ധത വിഭാഗത്തിന്റെ സൗജന്യ ചികിത്സ ധനസഹായ പദ്ധതിയുടെ ഭാഗമായുള്ള ചെക്ക് വിതരണ ചടങ്ങ് മാകെയര്‍ ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിമിഷ് സാഹു.
പല വ്യാധികളാല്‍ ദുരിതമനുഭവിക്കുന്ന, തെരഞ്ഞെടുക്കപ്പെട്ട 70 പേര്‍ക്ക് 3.5 ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ ഭാഗമായി ധനസഹായമായി നല്‍കിയത്. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ് അധ്യക്ഷത വഹിച്ചു. സിഎസ്ആര്‍ വിഭാഗം മേധാവി ശില്പ ട്രീസ സെബാസ്റ്റ്യന്‍, ഇരിങ്ങാലക്കുട മാകെയര്‍ ബിസിനസ് ഹെഡ് ഐ. ജെറോം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അഡ്മിന് ആശംസാറാണി, സെയില്‍സ് ഹെഡ് പി.എസ്. ശ്രീജിത്ത്, മാകെയര്‍ സെന്റര്‍ ഹെഡ് സി.ആര്. ബിബിന്‍ എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി