സീനിയര്‍ വനിത ഫുട്ബോള്‍- ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിനു മിന്നും നേട്ടം
തൃശൂര്‍ ജില്ലാ സീനിയര്‍ വിഭാഗം വനിത ഫുട്ബോള്‍ ടീമിലെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ വിദ്യാര്‍ഥിനികള്‍.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ സീനിയര്‍ വിഭാഗം വനിത ഫുട്ബോള്‍ ടീമിന്റെ പവര്‍ ഹൗസായി മാറിയിരിക്കുകയാണ് കാലങ്ങളായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്. മലപ്പുറം നിലമ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍, തൃശൂര്‍ ഫൈനലില്‍ എത്തി നില്ക്കുമ്പോള് കോളജിന് അഭിമാനിക്കാനുള്ളത് തൃശൂര്‍ ടീമിലെ 20 അംഗങ്ങളില്‍ 19 പേരും സെന്റ് ജോസഫ്സിലെ വിദ്യാര്‍ഥിനികളാണ് എന്നതാണ്. സെന്റ് ജോസഫ്സ് കോളജിന്റെ ഫുട്ബോള്‍ കോച്ച് ജിനു ജോസഫ് (കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍) ആണ് ഇത്തവണ തൃശൂര്‍ ടീമിന്റെ കോച്ച്.
സെപ്റ്റംബര്‍ മാസത്തില്‍ പാലക്കാട് വച്ച് നടന്ന സൗത്ത് ഇന്ത്യ സീനിയര്‍ മത്സരത്തില്‍ സെന്റ് ജോസഫ്സ് കോളജിലെ നാല് കുട്ടികള്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സെന്റ് ജോസഫ്സ് കോളജിന്റെ തൃശൂര്‍ ടീമിലേക്കും, കേരളാ ടീമിലേക്കുമുള്ള സംഭാവന വളരെ വലുതാണ്. നിരവധി തവണ കാലിക്കട്ട് യൂണിവേര്സിറ്റി ഇന്റര്‍ കോളജിയറ്റ് ടൂര്‍ണമെന്റില്‍ മുത്തമിട്ടിട്ടുള്ള കോളജ്, ധാരാളം കാലിക്കട്ട് യൂണിവേഴ്സിറ്റി താരങ്ങളെയും സംഭാവന ചെയ്തിട്ടുണ്ട്. നിരവധി അന്തര്‍ദേശീയ -ദേശീയ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളജ് വനിത ഫുട്ബോളില്‍ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി