വിശുദ്ധ എവുപ്രാസ്യയുടെ 148 ാം ജന്മദിന തിരുനാള്‍ ആഘോഷിച്ചു
കാട്ടൂര്‍ വിശുദ്ധ എവുപ്രാസ്യയുടെ 148 ാം ജന്മദിന തിരുനാളിനോടനുബന്ധിച്ച് കാട്ടൂര്‍ എവുപ്രാസ്യ ജന്മദിന കപ്പേളയില്‍ നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നു.
കാട്ടൂര്‍: വിശുദ്ധ എവുപ്രാസ്യയുടെ 148 ാം ജന്മദിന തിരുനാള്‍ കാട്ടൂര്‍ എവുപ്രാസ്യ ജന്മദിന കപ്പേളയില്‍ ആഘോഷിച്ചു. തിരുനാളിനോടുബന്ധിച്ച് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പൂവ്വത്തിങ്കല്‍ സെന്റ് പീറ്റേഴ്സ് ചര്‍ച്ച് വികാരി ഫാ. ജിന്സന് പയ്യപ്പിള്ളി, ഇരിങ്ങാലക്കുട രൂപത ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി ചെറിയാന് തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
സിഎംസി ഉദയ പ്രോവിന്സിന്റെ മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ധന്യ, ആലുവ ജനറലേറ്റ് വികാര്‍ ജനറല്‍ മദര്‍ പ്രസന്ന സിഎംസി, തൃശൂര്‍ വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഷീല സിഎംസി എന്നിവര്‍ സന്നിഹിതരായിരുന്നു. എടത്തിരുത്തി കര്‍മലമാതാ ഫൊറോന ചര്‍ച്ച് വികാരി ഫാ. ജോഷി പാല്യേക്കര, കാട്ടൂര്‍ എവുപ്രാസ്യ കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ നിര്‍മല സിഎംസി, കാട്ടൂര്‍ എവുപ്രാസ്യ സ്ക്വയര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഷീബ സിഎംസി, തിരുനാള്‍ കണ്‍വീനര്‍ ലോനച്ചന് ഉറുവത്ത് എന്നിവര്‍ തിരുനാള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.


കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ശതാഭിഷിക്ത നിറവില്‍ ഡോ. സദനം കൃഷ്ണന്‍കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു