എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനതിരെ ചില സംഘടിതവിഭാഗങ്ങള്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് നടത്തിയ പ്രകടനം.
ഇരിങ്ങാലക്കുട: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനതിരെ ചില സംഘടിതവിഭാഗങ്ങള്‍ നടത്തുന്ന ആക്രമണത്തില്‍ എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു. ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനത്തില്‍ വനിതാ സംഘം പ്രവര്‍ത്തകര്‍ അടക്കം നൂറുകണക്കിന് യോഗം പ്രവര്‍ത്തകര്‍ പങ്കെടുത്തു തുടര്‍ന്ന് ആല്ത്തറക്കല് ചേര്‍ന്ന പ്രതിഷേധയോഗം യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്തു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെകട്ടറി വെള്ളാപ്പള്ളി നടേശന് വിളിച്ചു പറയുന്ന സമൂഹസത്യങ്ങള് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തെ വര്‍ഗീയ വാദിയാക്കി ചിത്രീകരിക്കുവാന്‍ ശ്രമിച്ചാല്‍ യോഗം പ്രവര്‍ത്തകര്‍ ശക്തമായി പ്രതികരിക്കുമെന്ന് യൂണിയന് പ്രസിഡന്റ്് സന്തോഷ് ചെറാകുളം മുന്നറിയിപ്പ് നല്കി യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു.
യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, എസ്എന്‍ബി എസ് സമാജം പ്രസിഡന്റ് കിഷോര്‍ കുമാര്‍ നടുവളപ്പില്‍, എസ്എന്‍ഡിപി വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്് ശിവദാസ് ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് യോഗം ഡയറക്ടര്‍ സി.കെ. യുധി, യുണിയന്‍ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന് മുതുപറമ്പില്‍, വനിതസംഘം യൂണിയന് പ്രസിഡന്റ് സജിത അനില്‍കുമാര്‍, നമിത, യൂണിയന് കൗണ്‍സിലര്‍മാരായ അനിഷ് പൂവ്വത്തുംകടവില്‍, എന്‍.ബി. ബിജോയ്, സുഗതന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ