ഹൃദയ പാലിയേറ്റീവ് കെയര്‍ വളണ്ടിയേഴ്സിനായി പ്രാഥമിക ചികിത്സ സെമിനാര്‍ നടത്തി
ഹൃദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാഥമിക ചികിത്സ ബോധവല്കരണ സെമിനാര്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഹൃദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുടെ സഹകരണത്തോടെ കേരള പാലിയേറ്റീവ് കെയര്‍ ദിനത്തിന്റെ സ്മരണയില്‍, പ്രാഥമിക ചികിത്സ ബോധവല്കരണ സെമിനാര്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ വച്ച് നടത്തി. ഹൃദയ പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. ജോസ് മാളിയേക്കല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.ബി. രാഹുല്‍ ക്ലാസിന് നേതൃത്വം നല്കി. സെമിനാറില്‍ രൂപതയിലെ പാലിയേറ്റീവ് കെയറിലെ 75 വളണ്ടിയേഴ്സ് പങ്കെടുത്തു. പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് മാളിയേക്കല്‍, ഫാ. റിന്റോ തെക്കിനിയത്ത്, ബ്രദര്‍ സ്വീജസ്, ഹൃദയ കോഡിനേറ്റര്‍മാരായ സാജു പുത്തിരിക്കല്‍, ടോണി ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
എടത്തിരുത്തി കര്‍മലനാഥ ഫൊറോന പള്ളി ഊട്ടുതിരുനാള് കമ്മിറ്റി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഒറ്റ നിമിഷം, 22 ജീവനുകള്‍; 75 വര്‍ഷം പിന്നിടുന്ന വല്ലക്കുന്ന് ബസ് ദുരന്തത്തിന്റെ മായാത്ത ഓര്‍മ്മകള്‍
രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം; പടിയൂര്‍ ആരോഗ്യകേന്ദ്രം ഇപ്പോഴും തുറന്നില്ല