കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയന് കമ്മിറ്റിയുടെ നേത്യത്വത്തില്‍ അയ്യങ്കാളി ജയന്തി ആഘോഷം നടത്തി
ഇരിങ്ങാലക്കുട: കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയന് കമ്മിറ്റിയുടെ നേത്യത്വത്തില്‍ അയ്യങ്കാളി ജയന്തി ആഘോഷം നടത്തി. കുട്ടംകുളം സരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മെയിന്‍ റോഡ്, അയ്യങ്കാവ് മൈതാനം വഴി ടൗണ്‍ ഹാളില്‍ സമാപിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്രക്ക് ശേഷം ടൗണ്‍ ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സി.സി മുകുന്ദന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് പി വി പ്രദീഷ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ചിന്തകനും എഴുത്തുകാരനുമായ കെ വേണു, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമിതി കണ്‍വീനര്‍ പി സി രാജീവ് സ്വാഗതവും ട്രഷറര്‍ പി കെ കുട്ടന് നന്ദിയും പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു