എന്‍ജിഒ സംഘ് ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: എന്‍ജിഒ സംഘ് വനിതാവിഭാഗം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 17ന് നടത്തുന്ന സെക്രട്ടേറിയറ്റ് ധര്‍ണയുടെ ജില്ലയിലെ പ്രചാരണത്തിന് ആരംഭം കുറിച്ച് ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. എന്‍ജിഒ സംഘ് ജില്ലാ വനിതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ കെജിഒ സംഘ് ജില്ലാ സെക്രട്ടറി എം.കെ. നരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍പോലും നിഷേധിക്കുന്ന സമീപനം സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ പണിമുടക്ക് അടക്കമുള്ള ശക്തമായ സമരങ്ങള്‍ക്ക് ജീവനക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് നരേന്ദ്രന് പറഞ്ഞു. വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സ്മിത ലൗലേഷ് അധ്യക്ഷത വഹിച്ചു. മഞ്ജുള സുനില്‍, ദീപ, ബേബി, സബിത, കെ.ഡി. മാധവദാസ്, എന്‍.എ. അനില്‍കുമാര്‍, ജയന് പൂമംഗലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു