ഫാ. വില്‍സണ്‍ ഈരത്തര ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍
ഇരിങ്ങാലക്കുട: ഫാ. വില്‍സണ്‍ ഈരത്തറയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. നിലവില്‍ കൊറ്റനെല്ലൂര്‍ പള്ളിവികാരിയായും രൂപത കോഓപ്പറേറ്റീവ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ അസോസിയേറ്റ് ഡയറക്ടറായും സേവനം ചെയ്തു വരുമ്പോഴാണു പുതിയ നിയമനം. കൊമ്പത്തുക്കടവ് ഈരത്തറ വീട്ടില്‍ പരേതരായ പൗലോസ് റോസി ദമ്പതികളുടെ മകനാണ്. ആളൂര്‍, തൂമ്പാക്കോട്, പൂവ്വത്തിങ്കല്‍, മുനിപ്പാറ, എന്നിവടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും മതിലകം, വെമ്പല്ലൂര്‍, അരൂര്‍മുഴി, പിള്ളപ്പാറ, പെരുമ്പടപ്പ്, മലക്കപ്പാറ, മുപ്ലിയം, താഴൂര്‍, കുറ്റിക്കാട് ഫൊറോന എന്നിവടങ്ങളില്‍ വികാരിയായും രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം, ആശാനിലയം, പ്രകൃതി, അഷ്ടമിച്ചിറ സാന്‍ജോ ഐടിസി, ബില്‍എം പ്രസ്, കൃപാഭവന്, മാര്‍ത്തോമ സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായും രൂപതയുടെ മുഖപത്രമായ കേരളസഭ മാസികയുടെ മാനേജിംഗ് എഡിറ്ററായും സേവനം അനുഷ്ടിച്ചീട്ടുണ്ട്. കാനഡയിലെ എഡ്മന്റണ്‍ രൂപതയിലും സേവനമനുഷ്ടിച്ചീട്ടുണ്ട്.