ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ഭരണഘടനയെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനെ മന്ത്രിയായി തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്‍ന്റ് ജോസഫ് ചാക്കൊയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ഡിസിസി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി മുഖ്യ പ്രഭാഷണം നടത്തി. സുജ സഞ്ജീവ്കുമാര്‍, എ.സി. സുരേഷ്, സത്യന് തേനാഴിക്കുളം, വി.എം. ബാലകൃഷ്ണന്, ജസ്റ്റിന് ജോണ്‍, സന്തോഷ് കാട്ടുപറമ്പില്‍, കുര്യന് ജോസഫ്, എന്‍.ജെ. ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്കി.