ഇരിങ്ങാലക്കുട നഗരത്തിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു
ഇരിങ്ങാലക്കുട: നഗരത്തിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. നഗരസഭ ഓഫീസ് പരിസരം, ചന്തക്കുന്ന്, സിവില്‍ സ്റ്റേഷന്, ഗാന്ധിഗ്രാം, പൊറുത്തിശേരി തുടങ്ങിയ സ്ഥലങ്ങളിലും കാറളം, പഞ്ചായത്തിലെ പുല്ലത്തറ, ചെമണ്ട എന്നിവിടങ്ങളിലും ശല്യം രൂക്ഷമാണ്. നായ്ക്കളെ പേടിച്ച് റോഡിലിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഇന്നലെ രാവിലെ നഗരസഭ മൈതാനത്തേക്ക് പ്രഭാത സവാരിക്ക് ഇരുചക്രവാഹനത്തില്‍ വരുകയായിരുന്ന രണ്ട് പേരെ നായ ഓടിച്ചെങ്കിലും കടിയേല്‍കാതെ രക്ഷപ്പെട്ടു. നഗരസഭ മൈതാനത്ത് പ്രഭാത സവാരിക്ക് ഇറങ്ങുന്നവര്‍ വടി കയ്യില്‍ കരുതേണ്ട അവസ്ഥയാണ്. സ്കൂളിലേക്കു നടന്ന് പോകുന്ന കുട്ടികളുടെ സുരക്ഷിതത്വത്തില്‍ ആശങ്ക ഉയരുന്നുണ്ട്. നായ്ക്കളെ പേടിച്ച് തൊട്ടടുത്ത സ്കൂളിലേക്ക് വരെ വാഹനത്തില്‍ കുട്ടികളെ വിടേണ്ട അവസ്ഥയാണ്.

ക്രൈസ്റ്റ് കോളജില്‍ പ്രഥമരംഗകലാ കോണ്‍ഫറന്‍സ് സമാപിച്ചു
അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്
സംഘാടക സമിതി രൂപീകരിച്ചു
അപരവിദ്വേഷം പടര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. പി.എ. അജയഘോഷ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ഇനിഷ്യോ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് തുടക്കം