കൂടിയാട്ട മഹോത്സവത്തില്‍ രാസക്രീഡ നങ്ങ്യാര്‍ കൂത്ത്
ഇരിങ്ങാലക്കുട: മുപ്പത്തി ആറാമത് കൂടിയാട്ട മഹോത്സവത്തില്‍ രണ്ടാം ദിവസമായ തിങ്കളാഴ്ച രാസക്രീഡ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു കൃഷ്ണന്റെ നിര്‍ദ്ദേശം അറിഞ്ഞ രാധ സഖിമാരോട് കൂടി ഭംഗിയായി അലങ്കരിച്ച് രാത്രി സമയത്ത് യമുനാതീരത്തുള്ളവാനീര ലതാഗൃഹത്തിലെത്തി കൃഷ്ണനെ പ്രതീക്ഷിച്ചിരിക്കുന്നതാണ് കഥാഭാഗം. പ്രസിദ്ധ കലാകാരി കപില വേണുവാണ് നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചത്. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന് ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, താളത്തില്‍ ആതിരാ ഹരിഹരന് എന്നിവരും പങ്കെടുത്തു. മൂന്നാം ദിവസമായ ചൊവ്വാഴ്ച ഭാസന്റെ അഭിഷേകനാടകത്തിലെ ആദ്യ അങ്കമായ ബാലി വധത്തിലെ ശ്രീരാമന്റെ പുറപ്പാട് അരങ്ങേറും.