റസിഡന്‍സ് അസോസിയേഷന് ഉദ്ഘാടനവും ആദരിക്കല്‍ ചടങ്ങും നടത്തി
ഇരിങ്ങാലക്കുട: എസ്എന്‍ നോര്‍ത്ത് റോഡ് റസിഡന്‍സ് അസോസിയേഷന് ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. പ്രസിഡന്റ് സി.പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ സിഎംഐ മുഖ്യാതിഥിയായിരുന്നു. വിശിഷ്ട വ്യക്തികളായ കണ്ണൂര്‍ ജില്ല സെഷന്‍സ് ജഡ്ജ് ജോണ്‍ ജോമോന്, മലപ്പുറം ഡിവൈഎസ്പി പി.ആര്. ബിജോയ് എന്നിവരെ ആദരിച്ചു. അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളായ പത്മാവതി വിശ്വംഭരന്, സുബ്രഹ്മണ്യന് കളരിക്കല്‍, കൗസല്യ സുബ്രഹ്മണ്യന്, ദേവസി കുറ്റിക്കാട്ട് എന്നിവരെയും ആദരിച്ചു. സെക്രട്ടറി സിജു കുറ്റിക്കാട്ട്, ട്രഷറര്‍ രമേഷ് പള്ളിച്ചാടത്ത് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു