ഗാന്ധിജി പഠിപ്പിച്ച മൂല്യങ്ങള്‍ പുനസ്ഥാപിക്കാന്‍ കാലഘട്ടം ആവശ്യപ്പെടുന്നുവെന്നു ശശി തരൂര്‍ എംപി
ഇരിങ്ങാലക്കുട: ജാതി രാഷ്ട്രീയവും മതരാഷ്ട്രീയവും തലപൊക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മഹാത്മാഗാന്ധി പ്രചരിപ്പിച്ച മൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കാലഘട്ടം ആവശ്യപ്പെടുന്നുവെന്നു ശശി തരൂര്‍ എംപി പറഞ്ഞു. ലോകത്തെ ആകമാനം സ്വാധീനിച്ച ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയില്‍ എത്തിയതിന്റെ തൊണ്ണൂറു വര്‍ഷം ആകുന്നതിനോടനുബന്ധിച്ച് സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനയായ നീഡ്സിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാ പാദമുദ്ര അറ്റ് തൊണ്ണൂറ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന നവതി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി സ്വപ്നം കണ്ട ഭാരതമല്ല ഇന്നത്തേത്. ജാതിയും മതവും നോക്കാതെ എല്ലാവര്ക്കും ഒപ്പം ജീവിച്ച ഗാന്ധിജി ഓരോ ഭാരതീയന്റെയും ഉന്നമനമാണ് ലക്ഷ്യമിട്ടത്. അതില്‍ നിന്നും വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. നീഡ്സ് പ്രസിഡന്റ് തോമസ് ഉണ്ണിയാടന് അധ്യക്ഷത വഹിച്ചു. ഡോ. ബോബി ജോസ്, ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, പ്രഫ. ആര്. ജയറാം, മുഹമ്മദലി കറുകതല, എം.എന്‍. തമ്പാന്, പി.ടി. ജോര്‍ജ്, ഡോ.കെ. ശ്രീകുമാര്‍, എസ്. ബോസ്കുമാര്‍, സി.എസ്. അബ്ദുല്‍ഹക്ക്, പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ സര്‍ക്കാര്‍ അതിഥിമന്ദിരം സ്ഥിതിചെയ്യുന്ന ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ