സംഗമ ഗ്രാമ മാധവന്റെ ജന്മഗൃഹം (ഇരിങ്ങാടപ്പള്ളി മന) ദേശീയ പൈതൃക സ്മാരകമാക്കി സംരക്ഷിക്കണം: ഡോ. അനുരാധ ചൗധരി
ഇരിങ്ങാലക്കുട: കേരളീയ ഗണിതപദ്ധതിയുടെ ഉപജ്ഞതാവുമായ സംഗമഗ്രാമ മാധവന് ഭാരതീയ ജ്ഞാന പൈതൃകത്തിലെ ശുക്രനക്ഷത്രമാണെന്ന് ഡോ. അനുരാധ ചൗധരി. ദേശീയ ഗണിതദിനത്താേട് അനുബന്ധിച്ച്, 14ാം നൂറ്റാണ്ടിലെ ഭാരതീയ ഗണിതപണ്ഡിതനായിരുന്ന സംഗമ ഗ്രാമമാധവന്റെ ഇരിങ്ങാലകുടയിലെ ജന്മഗൃഹം സന്ദര്‍ശിച്ച് അനുസ്മരണം നടത്താന്‍ നേരിട്ടെത്തിയതായിരുന്നു ഖരക്ക്പൂര്‍ ഐഐടിയിലെ അധ്യാപികയായ ചൗധരി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ആരംഭിച്ച ഭാരതിയ ജ്ഞാന പൈതൃക വിഭാഗത്തിന്റെ കോഡിനേറ്ററാണ് ഇപ്പാേള്‍ അനുരാധ ചൗധരി. ആധുനിക ഗണിത തത്വങ്ങളുടെ അഗ്രേസരനുമായ ഇരിങ്ങാടപ്പള്ളി മാധവന് എന്ന സംഗമ ഗ്രാമ മാധവന്റെ ജന്മഗൃഹവും ക്ഷേത്രസമുച്ചയവും അടക്കം സംരക്ഷിച്ച് ഭാരതീയ ഗണിത പഠന കേന്ദ്രമാക്കാന്‍ ബ്രഹത് പദ്ധതി ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മാധവഗണിന കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറിയും ഇപ്പാേള്‍ ഡയറക്ടറുമായ എ. വിനോദ്, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സി. സുരേഷ്, സുഭാഷ് കല്ലറ്റുകര, ഹരി ഇരിങ്ങാടപ്പള്ളി, ക്ഷേത്ര പൂജാരി അശോകന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.