ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട: വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ പരിശുദ്ധ വ്യാകുലമാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളിന് കൊടിയേറി. ആഗ്ര രൂപത ആര്‍ച്ച് ബിഷപ്പ് ഫാ. റാഫി മഞ്ഞളി കൊടിയേറ്റ കര്‍മം നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30ന് ദിവ്യബലി, പ്രസുദേന്തി വാഴ്ച, രൂപം എഴുന്നള്ളിപ്പ്, ലദീഞ്ഞ്, നൊവേന ഹൃദയ പാലിയേറ്റീവ് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് കണ്ണംമ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കുന്നു. തുടര്‍ന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 10.30നുള്ള പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജെയ്സന് പാറേക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസ് കേളംപറമ്പില്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് നാലിന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം ഏഴിന് പള്ളിയില്‍ എത്തിചേരും തുടര്‍ന്ന് വര്‍ണമഴ, തിങ്കളാഴ്ച രാവിലെ 6.30ന് പരേതര്‍ക്കുവേണ്ടി ദിവ്യബലി, ഒപ്പീസ് എന്നിവ നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ലിജു പോള്‍ പറമ്പത്ത്, കൈക്കാരന്മാരായ ജോയ് ജോര്‍ജ്, റോയി ജോസഫ്, ഷെറിന് ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു