കെസിവൈഎം ലഹരി വിരുദ്ധ സന്ദേശ ജാഥയ്ക്ക് സ്വീകരണം നല്കി
ഇരിങ്ങാലക്കുട: യുവതലമുറയെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ജാഥയ്ക്ക് ഇരിങ്ങാലക്കുട രൂപതയില്‍ നല്കിയ സ്വീകരണം നല്കി. ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ വച്ച് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സന്ദേശ ജാഥയെ സ്വീകരിച്ചു. രൂപത കെസിവൈഎം ചെയര്മാന് നിഖില്‍ ലിയോണ്‍സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കെസിവൈഎം ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, പ്രസിഡന്റ് ഷിജോ ഇടയാടില്‍, രൂപത ജനറല്‍സെക്രട്ടറി റിജോ ജോയ്, ജോയിന്റ് സെക്രട്ടറി ഹിത ജോണി, സിന്‍ഡിക്കേറ്റ് അംഗം ലിബിന് മേഖല ഭാരവാഹികളായ ആല്വിന്, ഐറിന്, ഫെസ്റ്റിന്, ജോ വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം