ഐശ്വര്യ വനിതാ സ്വയം സഹായ സംഘത്തിന്റെ യോഗം നടന്നു

ഇരിങ്ങാലക്കുട: തെക്കെ മനവലശ്ശേരി എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ വനിതാ സ്വയം സഹായ സംഘത്തിന്റെ യോഗം സംഘം പ്രസിഡന്റ് സുലോചന ഭരതന്റെ അധ്യക്ഷതയില്‍ നടന്നു. വനിതാ സമാജം പ്രസിഡന്റ് ജയന്തി രാഘവന് മോഡറേറ്റര്‍ ആയിരുന്നു. പുതിയ ഭാരവാഹികളായി അംബിക കൃഷ്ണന് കുട്ടി (പ്രസിഡന്റ്), നന്ദിത രാഗേഷ് (സെക്രട്ടറി), ശാന്ത വേണുഗോപാല്‍ (ട്രഷറര്‍), ഗീത വിജയന്, ചന്ദ്രിക രാജു എന്നിവരെ തെരഞ്ഞെടുത്തു. സാവിത്രി ലക്ഷ്മണന് ജയമുകുന്ദന്‍, സജിത രാജഗോപാല്‍, ദീപ്തി ഹരിദാസ് എന്നിവര്‍ സംസാരിച്ചു.