എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ അനധ്യാപക ദിനാചരണം

അവിട്ടത്തൂര്‍: അനധ്യാപകദിനത്തോടനുബന്ധിച്ച് എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അനധ്യാപകരേയും, സര്‍വീസില്‍ നിന്ന് വിരമിച്ച അനധ്യാപകരേയും സ്കൂള്‍ അസംബ്ലിയില്‍ നടന്ന അനുമോദന യോഗത്തില്‍ ആദരിച്ചു. മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ് മാസ്റ്റര്‍ മെജോ പോള്‍, മുന്‍ മാനേജരും, വിരമിച്ച അനധ്യാപകനുമായ എ.സി. സുരേഷ്, കെ.ആര്. രാജേഷ്, പി.എന്‍. സുരേഷ്, വി.ജി. അംബിക എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മധുര പലഹാരം നല്കി.