ഹൃദയ പാലിയേറ്റീവ് ഹോസ്പിസിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ പേരാമ്പ്രയില്‍ പുതുതായി നിര്‍മ്മിക്കുന്ന ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ചിക്കാഗോ രൂപത മെത്രാന് മാര്‍ ജോയ് ആലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍, ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ഷാജു ചിറയത്ത്, ഫാ. ഡിബിന്‍ ഐനിക്കല്‍, ഫാ. റിന്റോ തെക്കിനിയത്ത്, പേരാമ്പ്ര വികാരി ഫാ. ഷാജു കാച്ചപ്പള്ളി, രൂപത പ്രോക്യൂറേറ്റര്‍ ഫാ. ലിജോ കോങ്കൊത്ത്, മുന്‍ വികാരി ജനറല്‍ ഫാ. ജോയ് പാലിയേക്കര എന്നിവര്‍ നേതൃത്വം നല്കി. കിടപ്പു രോഗികള്‍ക്ക് ഏറ്റവും ആവശ്യമായ സാഹചര്യങ്ങളില്‍ കിടത്തി പരിചരിക്കാനായിട്ടാണ് ഈ ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു