പുരോഗമന സാഹിത്യ അനുസ്മരണ സമ്മേളനവും നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും
കിഴുത്താണി: മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ് ഓഫ് കാട്ടൂരും സഹകരിച്ച് കിഴുത്താണി രാജര്‍ഷി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂളില്‍ 1939ലെ പുരോഗമന സമ്മേളനത്തിന്റെ അനുസ്മരണ സമ്മേളനവും നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ നിര്‍വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. സാഹിത്യ സമ്മേളനം 84ാം വാര്‍ഷിക സമ്മേളനത്തിന്റെ അനുസ്മരണം കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് ഭാരവാഹികളായ കെ.എം. അഷറഫ്, റിം സക്കറിയ, അജിതന് പാട്ടാട്ട്, സജിതന് കുഞ്ഞലിക്കാട്ടില്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എസ്. രമേഷ്, ആറാം വാര്‍ഡ് മെമ്പര്‍ സുരേന്ദ്ര ലാല്‍, അഞ്ചാം വാര്‍ഡ് മെമ്പര്‍ ബീന സുബ്രപ്മണ്യന്‍, സ്കൂള്‍ മാനേജര്‍ നിഷ പ്രവീണ്‍, പിടിഎ പ്രസിഡന്റ് അനിത അനില്‍, എംപിടിഎ പ്രസിഡന്റ് ജിഷ, സ്കൂള്‍ മാനേജര്‍ ഇ. അപ്പുമേനോന്‍, സാഹിത്യക്കാരന് ഉണ്ണികൃഷ്ണന് കിഴുത്താണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കിഴുത്താണി രാജര്‍ഷി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര് ഇന്‍ചാര്‍ജ് സി. സെബാസ്റ്റ്യന്‍ ഡേവിസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.എസ്. സജിത നന്ദിയും പറഞ്ഞു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം