ഐഎസ്ആര്‍ഒയുടെ സ്പേസ് ഓണ്‍ വീല്‍സ് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെത്തി
ഇരിങ്ങാലക്കുട: ഐഎസ്ആര്‍ഒയുടെ സ്പേസ് ഓണ്‍ വീല്‍സ് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെത്തി. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഈ രംഗത്തെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അറിവുപകരുന്നതിനായി ഐഎസ്ആര്‍ഒയുടെ സ്പേസ് ഓണ്‍ വീല്‍സ് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെത്തി. പ്രൈമറി ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ ക്ലാസിലെയും കുട്ടികള്‍ക്ക് ഐഎസ്ആര്‍ഒയുടെ മംഗള്യാന്, ചന്ദ്രയാന്‍ തുടങ്ങിയ പ്രധാന ബഹിരാകാശ ദൗത്യങ്ങള്‍, ഇതുവരെ വിക്ഷേപിക്കപ്പെട്ടിട്ടുള്ള പ്രധാന ഉപഗ്രഹങ്ങള്‍, സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിള്‍സ് തുടങ്ങിയവയെക്കുറിച്ചും, ബഹിരാകാശ പഠന രംഗത്തെ വെല്ലുവിളികള്‍ എന്നീ കാര്യങ്ങളെക്കുറിച്ച് അറിവ് പകരാന്‍ ഈ സംരഭത്തിന് കഴിഞ്ഞു.