പൂമംഗലത്ത് ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എടക്കുളം സ്വദേശിയായ യുവാവിനാണ് എലിപ്പനി സ്ഥിരീകരിച്ചത്. നാലുദിവസമായി തുടരുന്ന പനി മാറാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതയും ശുചിത്വവും പാലിക്കണമെന്ന് പൂമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍നിന്ന് മുന്നറിയിപ്പുനല്‍കി. പനിയാണ് പ്രധാന ലക്ഷണം. ഇതോടൊപ്പം അമിതമായ ശരീരവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവയും ഉണ്ടാകും. പനിയുണ്ടെങ്കില്‍ സ്വയംചികിത്സ ചെയ്യാതെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്. തൊഴിലുറപ്പ്, പോലെയുള്ള ജോലികള്‍ ചെയ്യുന്നവര്‍ പ്രതിരോധമരുന്ന് കഴിക്കേണ്ടതാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു